CMDRF

എമ്പുരാന്‍ അപ്‌ഡേറ്റിനായി കാത്തിരിക്കാം; മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍

എമ്പുരാന്‍ അപ്‌ഡേറ്റിനായി കാത്തിരിക്കാം; മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍
എമ്പുരാന്‍ അപ്‌ഡേറ്റിനായി കാത്തിരിക്കാം; മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍

ണ്ടാം ഭാഗത്തിനായി മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറെ ആവേശമുണര്‍ത്തുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ വരുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 21 നായിരിക്കും സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തുക. ആരാധകര്‍ക്ക് ഒരു പ്രത്യേക ട്രീറ്റായി ജന്മദിന സ്‌പെഷ്യല്‍ ടീസറും പുറത്തുവിടുമെന്ന് സൂചനകളുണ്ട്.

മോഹന്‍ലാലിന്റെ ലൈന്‍ അപ്പുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Top