കത്ത് വിവാദം:കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് കെ.സുധാകരന്‍

പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമെന്നും കെ.സുധാകരന്‍ കൂട്ടിചേർത്തു.

കത്ത് വിവാദം:കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് കെ.സുധാകരന്‍
കത്ത് വിവാദം:കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തിൽ പ്രതികരണവുമായി കെ.സുധാകരന്‍. കത്ത് പുറത്തുവന്ന വിഷയം ഗൗരവമായി കാണുന്നതായും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.


സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമെന്നും കെ.സുധാകരന്‍ കൂട്ടിചേർത്തു.

Also Read: നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ഉപതിരഞ്ഞെടുപ്പിൽ മുരളീധരനെ പാലക്കാട്  സ്ഥാനാർഥിയാക്കണമെന്ന് കാണിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി തയ്യാറാക്കിയ കത്താണ് വിവാദത്തിന് വഴിയൊരുക്കിയത്. ഡിസിസിയുടെ നിർദേശം അവഗണിച്ചതിന് പിന്നിൽ വിഡി സതീശനും ഷാഫി പറമ്പിലുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തേ ആരോപിച്ചിരുന്നു.

Top