കാനഡയിൽ ലിബറൽ പാർട്ടിക്ക് വീണ്ടും തിരിച്ചടി; ദേശീയ കാമ്പെയ്ൻ ഡയറക്ടർ സ്ഥാനം ഒഴിയാൻ ജെറമി

കരാറിൽ നിന്ന് പിൻവാങ്ങുന്നതായി എൻഡിപി ലീഡർ ജഗ്മീത് സിങ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലിബറൽ കാമ്പെയ്ൻ ലീഡിൻ്റെ വിടവാങ്ങൽ

കാനഡയിൽ ലിബറൽ പാർട്ടിക്ക് വീണ്ടും തിരിച്ചടി; ദേശീയ കാമ്പെയ്ൻ ഡയറക്ടർ സ്ഥാനം ഒഴിയാൻ ജെറമി
കാനഡയിൽ ലിബറൽ പാർട്ടിക്ക് വീണ്ടും തിരിച്ചടി; ദേശീയ കാമ്പെയ്ൻ ഡയറക്ടർ സ്ഥാനം ഒഴിയാൻ ജെറമി

ഓട്ടവ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും ലിബറൽ പാർട്ടിക്കും വീണ്ടും തിരിച്ചടി. ലിബറൽ നാഷണൽ കാമ്പയിൻ ഡയറക്ടർ ജെറമി ബ്രോഡ്ഹർസ്റ്റ് രാജി വെച്ചു. സെപ്റ്റംബർ 30 മുതൽ ലിബറൽ പാർട്ടി ഓഫ് കാനഡയുടെ ദേശീയ കാമ്പെയ്ൻ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറാൻ തീരുമാനിച്ചതായി ജെറമി പ്രസ്താവനയിൽ അറിയിച്ചു.

2019-ലെ ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലിബറൽ പാർട്ടി ഓഫ് കാനഡയുടെ നാഷണൽ കാമ്പയിൻ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു.

Also Read: ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; സർക്കാരിനുള്ള പിന്തുണ എൻഡിപി പിൻവലിച്ചു

ട്രൂഡോയെയും അദ്ദേഹത്തിൻ്റെ ന്യൂനപക്ഷ ലിബറൽ ഗവൺമെൻ്റിനെയും അധികാരത്തിൽ നിലനിർത്താൻ സഹായിച്ച സപ്ലൈ ആൻഡ് കോൺഫിഡൻസ്

കരാറിൽ നിന്ന് പിൻവാങ്ങുന്നതായി എൻഡിപി ലീഡർ ജഗ്മീത് സിങ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലിബറൽ കാമ്പെയ്ൻ ലീഡിൻ്റെ വിടവാങ്ങൽ. എൻഡിപി കരാറിൽ നിന്നും പിന്മാറിയതോടെ, അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പ് നേരത്തെ വരാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.

Top