CMDRF

ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകളുടെ ജി.എസ്.ടിയിൽ ഇളവ് അനുവദിച്ചേക്കും

ഹെൽത്ത് ഇൻഷൂറൻസിന്റെ ജി.എസ്.ടി കുറച്ചാൽ 3500 കോടി രൂപയുടെ വരെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്

ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകളുടെ ജി.എസ്.ടിയിൽ ഇളവ് അനുവദിച്ചേക്കും
ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകളുടെ ജി.എസ്.ടിയിൽ ഇളവ് അനുവദിച്ചേക്കും

ന്യൂഡൽഹി: ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകൾക്ക് ചുമത്തുന്ന ജി.എസ്.ടിയിൽ ഇളവ് അനുവദിക്കാനുള്ള ചർച്ചകൾ സജീവം. സെപ്റ്റംബർ ഒമ്പതിന് ജി.എസ്.ടി കൗൺസിലിന്റെ 54ാം യോഗം നടക്കാനിരിക്കെയാണ് തീരുമാനം. ലൈഫ്, ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയം കുറക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സമിതി ശിപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ചർച്ചകൾ.

ലൈഫ്, ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയത്തിന് 18 ശതമാനമാണ് നിലവിൽ ജി.എസ്.ടി. ഇത് കുറക്കാനാണ് ജി.എസ്.ടി കൗൺസിലിന്റെ നീക്കം. ലൈഫ് ഇൻഷൂറൻസിന്റെ ജി.എസ്.ടി ഒഴിവാക്കിയാൽ ഏകദേശം 213 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: സിയാൽ വരുമാനം 1000 കോടി

ഹെൽത്ത് ഇൻഷൂറൻസിന്റെ ജി.എസ്.ടി കുറച്ചാൽ 3500 കോടി രൂപയുടെ വരെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം മറ്റൊരു നിർദേശവും ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് പഠിച്ച സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാരുടെ അഞ്ച് ലക്ഷം വരെയുള്ള ഇൻഷൂറൻസ് പ്രീമിയത്തിന് നികുതി ഇളവ് അനുവദിക്കുക എന്ന നിർദേശമാണ് മുന്നോട്ട് ​വെച്ചിരിക്കുന്നത് ഇതിലൂടെ 2100 കോടിയുടെ നികുതി നഷ്ടമുണ്ടാകും.

ഹെൽത്ത് ഇൻഷൂറൻസിന്റെ ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറക്കുന്നത് പരിഗണിക്കുന്നുണ്ട്. ഇതുവഴി 1750 കോടിയുടെ ​നഷ്ടം സർക്കാറിനുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. സെപ്തംബർ ഒമ്പതിന് നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top