പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട് പ്രത്യേക കോടതി. അട്ടപ്പാടി തേക്കുമുക്കിയൂര്‍ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് രംഗസ്വാമിയെ ശിക്ഷിച്ചത്. 2014 ഒക്ടോബറിലാണ് വള്ളിയെ രംഗസ്വാമി കൊലപ്പെടുത്തിയത്.