മസ്കറ്റ് അറബിക്കടലില്‍ നേരിയ ഭൂചലനം. ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഭൂചലനത്തിന്റെ വിവരമറിയിച്ചത്. 3.3 തീവ്രതയാണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകിട്ട് 6.55നാണ് ഭൂചലനം ഉണ്ടായത്. ഹൈമ നഗരത്തിൽ നിന്ന് 292 കിലോമീറ്റർ തെക്കുകിഴക്കായി സമുദ്രനിരപ്പിൽ നിന്ന് 32 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് മോണിറ്ററിംഗ് സെന്റർ അറിയിച്ചു.