CMDRF

കടലിനടിയിലെ പ്രകാശ സംശ്ലേഷണം….! ഡാർക്ക് ഓക്‌സിജൻ എന്ന അത്ഭുതം

കടലിനടിയിലെ പ്രകാശ സംശ്ലേഷണം….! ഡാർക്ക് ഓക്‌സിജൻ എന്ന അത്ഭുതം
കടലിനടിയിലെ പ്രകാശ സംശ്ലേഷണം….! ഡാർക്ക് ഓക്‌സിജൻ എന്ന അത്ഭുതം

എന്താണ് ഡാർക്ക് ഓക്സിജൻ ?

സൂര്യപ്രകാശം പോലും എത്താത്ത കടലാഴത്തിൽ, ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പാറകൾ ഉണ്ടെന്ന് പറഞ്ഞാലോ ..സമുദ്രത്തിൽ നിന്ന് 4000 മീറ്റർ അകലെ അത്തരത്തിലുള്ള പാറകൾ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തി. ഈ പാറകളെ ഡാർക്ക് ഓക്സിജൻ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. ഓക്സിജൻ ഉൽപ്പാദനത്തിന് ഫോട്ടോസിന്തസിസ് അഥവ പ്രകാശ സംശ്ലേഷണം ആവശ്യമാണെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത് എന്നാൽ ഈ പുതിയ കണ്ടെത്തൽ അതിനാെരു വഴിത്തിരിവാണ്. ഭൂമിയിലെ ജീവന്റെ ആദ്യ ഉൽപ്പത്തി സമുദ്രങ്ങളിൽ നിന്നാണെന്ന വാദത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഈ പുതിയ അറിവ് നമ്മളെ സഹായിക്കും. സമുദ്രത്തിൽ നിന്നും 4000 മീറ്റർ അകലത്തിൽ ഇവ എങ്ങനെ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നു ? അത്ഭുതം തന്നെ അല്ലെ….

ജീവൻ്റെ ലോഹ പാറകൾ

പൊട്ടറ്റോ സൈസ് മാത്രമുള്ള ഈ പാറ കുഞ്ഞൻമ്മാരെ പോളിമെറ്റാലിക് നോഡ്യൂൾസ് എന്നാണ് ശാസ്ത്ര ലോകം വിളിക്കുന്നത്. കോബാൾട്, നിക്കൽ, കോപ്പർ,ലിഥിയം , മംഗനീസ്‌ എന്നിവയാൽ നിർമ്മിതമാണ് ഈ പാറകൾ. മില്യൺ വർഷങ്ങൾ എടുത്താണ് ഇവ രൂപപ്പെടുന്നത്. ധാരാളം കെമിക്കൽ പ്രക്രിയകളിലൂടെ കടന്നുപോയാണ് ഇവ രൂപം കൊണ്ടത്. ഇത്തരത്തിൽ നടക്കുന്ന കെമിക്കൽ റിയാക്ഷനുകളുടെ ഫലവും അവിടെയുള്ള ലോഹം വെള്ളത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുകയും ചെയ്യുമ്പോഴാണ് ഈ പാറകൾ രൂപപ്പെടുന്നത്. ഷെൽ ശകലങ്ങൾക്ക് ചുറ്റുമുള്ള ലോഹ നിക്ഷേപങ്ങളും ഷാർക്‌ ടീത്തും പാറകൾ രൂപപ്പെടുകയും സമുദ്രത്തിൻ്റെ അടിത്തട്ടിൽ അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ഓക്‌സിജൻ എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു

ഈ പാറകളെ നിരീക്ഷിക്കുമ്പോൾ ഇവയിൽ അടങ്ങിയിട്ടുള്ള മംഗനീസ്‌ ഓക്സൈഡിന്റെ സാന്നിധ്യമാണ് ഇവയിൽ ഓക്സിജൻ ഉണ്ട് എന്ന് ശാസ്ത്രലോകം പറയാൻ ഒരു കാരണം. ഇവ ഓക്സിജൻ റിലീസ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്.അതെ സമയം ഇവ ഒരു ബാറ്ററി പോലെ കറന്റ് പോലെ ഒരു എനർജിയും ഉത്പ്പാദിപ്പിക്കുന്നുണ്ട് എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു, ഈ ഇലക്ട്രിക്ക് കറന്റ് വെള്ളത്തിനെ ഓക്സിജൻ, ഹൈഡ്രേജൻ മോളിക്യൂളുകളായി സെപ്പറേറ്റ് ചെയ്യുന്ന ,ഈ പ്രക്രിയ ഇലക്ട്രോലൈസിസ് എന്ന് അറിയപ്പെടുന്നു.

സൂര്യപ്രകാശത്തിന്റെ സാന്നിത്യമില്ലാതെയുള്ള ഈ ഓക്സിജൻ ഉത്പാദനം ലോകത്തിന്റെ കാഴ്ചപ്പാടിലും അറിവിലും വലിയ മാറ്റം വരുത്തുമെന്നുള്ളത് സംശയമില്ല. ജീവോൽപ്പത്തിയെ പറ്റിയുള്ള ലോകത്തിന്റെ മുഖഛായ തന്നെ ഇത് മാറ്റും,വെളിച്ചത്തിൽ നടക്കുന്ന ജീവവായുവിന്റെ ഉത്പാദനം ഇരുട്ടിലും നടക്കുന്നു എന്നത് അവിശ്വസനീയം തന്നെയാണ്.

സാമ്പത്തികമായി വളരെ വിലപ്പിടിപ്പുള്ള ഈ പൊട്ടറ്റോ റോക്ക്സ് ഹാർവെസ്റ്റിങ് ഇപ്പോൾ അത്ര എളുപ്പമല്ലെങ്കിലും , കടലിന്റെ ഏറ്റവും ആഴത്തിൽ ഇവയുടെ ഉറവിടം ഉണ്ട് എന്നത് ഭൂമിയിൽ അന്തരീക്ഷത്തിനു പുറമെ മറ്റൊരിടത്തുള്ള ജീവ വായുവിന്റെ സാന്നിധ്യം ഭാവിയിൽ ആഴക്കടലിനെ നിഗൂഢതകൾ അറിയാൻ മനുഷ്യരെ സഹായിക്കുമെന്നതിൽ പ്രത്യാശവെക്കാം.

REPORTER: NASRIN HAMSSA

Top