റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ

റയൽ മിഡ്ഫീൽഡർ എഡ്വാർഡോയുടെ ഹാൻഡ്‌ബോളാണ് ടീമിന് തിരിച്ചടിയായത്

റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ
റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ

സൂറിച്ച്: നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ ചാംപ്യൻസ് ലീഗിൽ മിന്നിത്തിളങ്ങി . എതിരില്ലാത്ത ഒരു ഗോളിലാണ് റയലിനെ അവർ പിന്തള്ളിയത്. കളിയുടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനൽറ്റിയിലൂടെയാണ് ലില്ലെ സ്‌കോർ ചെയ്ത മുന്നേറിയത്. പക്ഷെ റയൽ മിഡ്ഫീൽഡർ എഡ്വാർഡോയുടെ ഹാൻഡ്‌ബോളാണ് ടീമിന് തിരിച്ചടിയായത്. എംബപ്പെയടക്കം സമനില ഗോളിനായി ആഞ്ഞ് പൊരുതിയെങ്കിലും ഫലം കണ്ടില്ല. മത്സരത്തിൽ മുഹമ്മദ് കരീമാണ് ആദ്യ ഗോൾ നേടിയത്. അതേസമയം, അത്‌ലറ്റികോ മാഡ്രിഡിന് വൻ തോൽവിയേറ്റുവാങ്ങേണ്ടി വന്നു. ബെൻഫിക്കയോട് എതിരില്ലാത്ത നാല് ഗോളിനാണ് അത്‌ലറ്റിക്കോ തോൽവി നേരിട്ടത്. പതിമൂന്നാം മിനിറ്റിൽ തന്നെ ബെൻഫിക്ക മുന്നിലെത്തിയിരുന്നു. മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു ബെൻഫിക്കയുടെ മൂന്ന് ഗോളുകൾ വീണത്. രണ്ട് പെനൽറ്റി വഴങ്ങിയതും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി.

മറ്റൊരു മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ആസ്റ്റൺ വില്ല. 79-ാം മിനിറ്റിൽ കൊളംബിയൻ താരം ജോൺ ദുറാനാണ് ഗോൾ നേടിയത്. ബുണ്ടസ് ലീഗയിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറിയ ടീമിന് വലിയ തിരിച്ചടിയായി ഈ തോൽവി മാറി.

Top