CMDRF

ലയണല്‍ മെസ്സി ഇന്റര്‍ മയാമി നിരയില്‍ തിരിച്ചെത്തുന്നു

ലയണല്‍ മെസ്സി ഇന്റര്‍ മയാമി നിരയില്‍ തിരിച്ചെത്തുന്നു
ലയണല്‍ മെസ്സി ഇന്റര്‍ മയാമി നിരയില്‍ തിരിച്ചെത്തുന്നു

ഫ്‌ലോറിഡ: ലയണല്‍ മെസ്സി ഇന്റര്‍ മയാമി നിരയില്‍ തിരിച്ചെത്തുന്നു. നാളെ പുലര്‍ച്ചെ കൊളൊറാഡോ റാപ്പിഡ്‌സിനെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി കളിക്കും. മെസ്സി തിരിച്ചുവരുന്നുവെന്ന വാര്‍ത്ത ഇന്റര്‍ മയാമി സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു.

പരിക്കിനെ തുടര്‍ന്ന് ഇന്റര്‍ മയാമിയുടെ കഴിഞ്ഞ നാല് മത്സരങ്ങളിലും മെസ്സിക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന
കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടറില്‍ മെസ്സിയില്ലാത്ത ഇന്റര്‍ മയാമി പരാജയപ്പെട്ടിരുന്നു. ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മയാമി സംഘം പിന്നിലായത്.

അതിനിടെ നാളെ നടക്കുന്ന മത്സരത്തില്‍ മുഴുവന്‍ സമയവും മെസ്സി കളിക്കുമോയെന്ന് ഇന്റര്‍ മയാമി വ്യക്തമാക്കിയിട്ടില്ല. എങ്കിലും താരം സുഖപ്പെട്ടുവരുന്ന സാഹചര്യത്തില്‍ സബ്സ്റ്റ്യൂട്ടായി മെസ്സിയെ ഇറക്കാനാണ് സാധ്യത. കോപ്പ അമേരിക്ക ടൂര്‍ണമെന്റുള്‍പ്പടെ വരാനിക്കെ താരത്തിന്റെ ആരോഗ്യം അര്‍ജന്റീനന്‍ ഫുട്‌ബോളിന് ഉള്‍പ്പെടെ പ്രധാനപ്പെട്ടതാണ്.

Top