ചുണ്ടുകളുടെ സംരക്ഷണത്തിന് വേണം, ലിപ് ബാം

ചുണ്ടുകളുടെ സംരക്ഷണത്തിന് വേണം, ലിപ് ബാം
ചുണ്ടുകളുടെ സംരക്ഷണത്തിന് വേണം, ലിപ് ബാം

മ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകളുടെ സംരക്ഷണം. ചുണ്ടുകള്‍ക്ക് വിയര്‍പ്പില്ലാത്തതിനാലും എണ്ണ സ്രവിക്കുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ ഇല്ലാത്തതിനാലും അവ നനവുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിന് പതിവായി മോയ്‌സ്‍ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്ന സെബം ഉത്പാദിപ്പിക്കുന്നത്. കൈപ്പത്തി, കാലുകള്‍, ചുണ്ടുകള്‍ എന്നിവയൊഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അള്‍ട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കുന്നതിന് മുഖത്തെ ചര്‍മ്മത്തിന് പോലെ തന്നെ, നിങ്ങളുടെ ചുണ്ടുകള്‍ക്കും സണ്‍സ്‌ക്രീന്‍ ആവശ്യമാണ്. നിങ്ങളുടെ ചുണ്ടില്‍ സണ്‍സ്‌ക്രീനോ, എസ്‍പിഎഫ് അടങ്ങിയിട്ടുള്ള ലിപ് ബാമോ പുരട്ടുവാന്‍ മറക്കരുത്, ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും ഇത് വീണ്ടും പ്രയോഗിക്കുക.

ചുണ്ടുകള്‍ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കില്‍ നിറം മങ്ങാനും മൃദുത്വം നഷ്ടപ്പെടാനും വരണ്ട് പൊട്ടാനും കാരണമാകും. വേനല്‍ച്ചൂടും വരണ്ട കാലാവസ്ഥയും നിങ്ങളുടെ ചുണ്ടുകള്‍ വരണ്ടതാക്കും. അതെ, വേനല്‍ക്കാലം പല സൗന്ദര്യ പ്രശ്‌നങ്ങളും കൂട്ടിക്കൊണ്ടാണ് വരുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ചുണ്ടുകള്‍ വരണ്ട് പൊട്ടാനും മൃദുത്വം നഷ്ടമാകാനുമൊക്കെ കാരണമായേക്കാം. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ലിപ് ബാമുകള്‍ സാധാരണയായി പ്രകൃതിദത്തവും ലളിതവുമായ ചേരുവകള്‍ കൊണ്ട് തയ്യാറാക്കിയവയും ആയിരിക്കും, ഇത് വരണ്ട ചുണ്ടുകളില്‍ അത്ഭുതകരമായി അനുഭവപ്പെടുന്നു. മാത്രമല്ല, ഉയര്‍ന്ന നിലവാരമുള്ള പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുകയും ഏതെങ്കിലും തരത്തിലുള്ള കെമിക്കലുകള്‍ ഒഴിവാക്കുകയും ചെയ്താല്‍, ഇവ നിങ്ങളുടെ ചുണ്ടുകള്‍ക്ക് പൂര്‍ണ്ണമായും സംരക്ഷണമേകും.

Top