അസമിൽ സെപ്റ്റംബർ മുതൽ മദ്യത്തിന് വില കുറയും; തീരുമാനം വിൽപ്പന കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ

അസമിൽ സെപ്റ്റംബർ മുതൽ മദ്യത്തിന് വില കുറയും; തീരുമാനം വിൽപ്പന കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ
അസമിൽ സെപ്റ്റംബർ മുതൽ മദ്യത്തിന് വില കുറയും; തീരുമാനം വിൽപ്പന കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ

ദ്യത്തിന് വില കുറയ്ക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ അസം. സംസ്ഥാനത്ത് മദ്യ വിൽപ്പന കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ മാസം മുതൽ വില കുറയ്ക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിൽപ്പനയുടെ തോത് കൂട്ടി വില കുറച്ചതിലുള്ള നഷ്ടം മറികടക്കാമെന്നും സർക്കാർ കണക്ക് കൂട്ടുന്നു. 34 രൂപ മുതൽ 500 രൂപ വരെയാണ് വിവിധ ബ്രാൻഡുകൾക്ക് കുറവ് വരുന്നത്.

മദ്യ വിൽപനയുടെ അളവ് കൂട്ടി വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസം സർക്കാരിന്റെ നീക്കം. ഈ വർഷം മാർച്ചിൽ വരുമാനം കൂട്ടാനായി മദ്യവില സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇത് ഫലം കണ്ടില്ലെന്ന് മാത്രമല്ല സംസ്ഥാനത്ത് മദ്യ വിൽപ്പന ഗണ്യമായി കുറയുകയും ചെയതതോടെയാണ് കൂടുതൽ വിലക്കുറവ് പ്രഖ്യാപിച്ചത്. മാർച്ചിൽ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ച സമയത്ത് വിൽപന വൻതോതിൽ ഇടിയാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും സർക്കാരിന് ലഭിച്ചിരുന്നു. തുടർന്നാണ് വർദ്ധിപ്പിച്ചതിലും അധികം കുറവു വരുത്താൻ പ്രേരിപ്പിച്ചത്. നികുതിയിൽ വരുന്ന കുറവ് വിൽപന കൂടുന്നതിലൂടെ മറികടക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Top