ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ട്! സമ്മതിച്ച് മാർക്കറ്റിങ് കമ്പനി

വിശക്കുന്നു എന്ന് പറഞ്ഞയുടനെ ഫോണിൽ കടകൾ നോക്കാൻ തുടങ്ങുമ്പോൾ ബിരിയാണിക്കടകളുടെ പരസ്യവും റീലുമൊക്കെ സ്മാർട്ട്ഫോണിൽ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ട്! സമ്മതിച്ച്  മാർക്കറ്റിങ് കമ്പനി
ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ട്! സമ്മതിച്ച്  മാർക്കറ്റിങ് കമ്പനി

മ്മുടെ കൂട്ടുകാരോട് നമ്മൾ പലതും പറയാറുണ്ട് അല്ലെ ? പലപ്പോഴും നമ്മൾ പറയുന്നതൊക്കെ വളരെ അപ്രതീക്ഷിതമായി നമ്മുടെ ഫോണിൽ പരസ്യ രൂപത്തിൽ വരാറുമുണ്ട്. വിശക്കുന്നു എന്ന് പറഞ്ഞയുടനെ ഫോണിൽ കടകൾ നോക്കാൻ തുടങ്ങുമ്പോൾ ബിരിയാണിക്കടകളുടെ പരസ്യവും റീലുമൊക്കെ സ്മാർട്ട്ഫോണിൽ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

നമ്മുടെ ഈ ഫോൺ വിവരങ്ങൾ ഒക്കെ ചോർത്തിക്കൊടുക്കുന്നത് ഫേസ്ബുക്കാണെന്ന് നാം പലപ്പോഴും കരുതിയിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഒരു പ്രശസ്ത മാർക്കറ്റിങ് കമ്പനി. നമ്മുടെ കയ്യിലുള്ള സ്മാർട്‌ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.

Also Read: മറക്കല്ലേ, എട്ടാം വാര്‍ഷികമാണ്! പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ

കോക്സ് മീഡിയയെ പുറത്താക്കി ഗൂഗിൾ

GOOGLE- SYMBOLIC IMAGE

ഇക്കാര്യം സമ്മതിച്ച് രംഗത്തെത്തിയത് കോക്സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിംഗ് കമ്പനിയാണ്. അതേസമയം ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളുടെ ലിസ്റ്റിൽപ്പെടുന്നവരാണ്. ഉപയോക്താക്കളുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇപ്പോൾ കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ശേഷം ഈ വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തിഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. എന്നാൽ ഉപഭോക്താക്കളുടെ ശബ്ദം കേൾക്കുകയും ഈ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ തന്നെ പറഞ്ഞിരുന്നു. അന്ന് ഇതിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പിന്നീട് നീക്കം ചെയ്തിരുന്നു.

Also Read: പുത്തൻ ഫീച്ചറുമായി യൂട്യൂബ്

എന്നാൽ ഈ പുതിയ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റിൽ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തു. ഇത്തരത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോൺ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും വർഷങ്ങളായി ഇക്കാര്യം തുറന്നു പറയുന്നുണ്ടെന്നുമാണ് മെറ്റയുടെ പ്രതികരണം. നിലവിൽ കരാർ വ്യവസ്ഥകൾ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധന നടന്നുവരികയാണെന്നും മെറ്റ പറഞ്ഞു.

Top