CMDRF

ബ്രെന്റ്ഫോർഡിനെ വീഴ്ത്തി ലിവർപൂൾ

ബ്രെന്റ്ഫോർഡിനെ വീഴ്ത്തി ലിവർപൂൾ
ബ്രെന്റ്ഫോർഡിനെ വീഴ്ത്തി ലിവർപൂൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ലിവർപൂൾ. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് റെഡ്സിന്റെ വിജയം. ലൂയിസ് ഡയസും മുഹമ്മദ് സലായും ലിവർപൂളിനായി ​ഗോളുകൾ നേടി. മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. ലൂയിസ് ഡയസാണ് റെഡ്സിനായി വല ചലിപ്പിച്ചത്. ബ്രെന്റ്ഫോർഡ് ബോക്സിൽ നിന്നും തുടങ്ങിയ ഒരു പ്രത്യാക്രമണത്തിനൊടുവിൽ മുഹമ്മദ് സലായുടെ പാസിൽ ഡയസിന്റെ ഇടംകാലൻ ഷോട്ടിൽ ​ആദ്യ ​ഗോൾ പിറന്നു.

ആദ്യ പകുതിയിൽ ഇരുടീമുകളും അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല. എങ്കിലും മത്സരത്തിൽ നേരിയ മുൻതൂക്കം ലിവർപൂളിന് തന്നെയായിരുന്നു. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താനുള്ള ശ്രമം റെഡ്സ് സംഘം തുടർന്നു. ഒടുവിൽ 70-ാം മിനിറ്റിൽ മുഹമ്മദ് സലാ ലിവർപൂളിന്റെ ലീഡ് ഉയർത്തി. അവശേഷിച്ച സമയത്ത് ബ്രെന്റ്ഫോർഡിന് കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്നതോടെ ലിവർപൂൾ പ്രമീയർ ലീ​ഗിലെ രണ്ടാം ജയം ആഘോഷിച്ചു.

Also Read:ലാ ലീഗയിൽ ആദ്യ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്

മറ്റൊരു മത്സരത്തിൽ ബേൺമൗത്തും ന്യൂകാസിലും തമ്മിൽ ​സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ​ ​ഗോൾ വീതം നേടി. വോൾവ്സിനെ രണ്ടിനെതിരെ ആറ് ​ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസിയും വിജയം ആഘോഷിച്ചു.

Top