CMDRF

പല്ലികൾക്ക് സിക്‌സ്ത്ത് സെൻസോ?

പല്ലികളുടെ അകച്ചെവിയുടെ ഭാഗമായ സാക്കുളിന് സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സവിശേഷമായ കഴിവുണ്ട്.

പല്ലികൾക്ക് സിക്‌സ്ത്ത് സെൻസോ?
പല്ലികൾക്ക് സിക്‌സ്ത്ത് സെൻസോ?

മ്മൾ മനുഷ്യരിൽ ആറാമിന്ദ്രിയം ഉള്ളവർ തന്നെ വളരെ അപൂർവമല്ലേ. എന്നാലിതാ പല്ലികൾക്ക് ആറാമിന്ദ്രിയം ഉണ്ടെന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടുമല്ലേ. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡിലെ ജീവശാസ്ത്രജ്ഞരാണ് പല്ലികളിലെ സിക്‌സ്ത്ത് സെൻസിനെ കുറിച്ച് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പല്ലികൾക്ക് അവരുടെ ആന്തരിക കർണ്ണത്തിലൂടെ കുറഞ്ഞ ആവൃത്തിയിലുള്ള പ്രകമ്പനങ്ങൾ കണ്ടെത്താനുള്ള കഴിവുണ്ടെന്നാണ് പഠനം പറയുന്നത്.

പരമ്പരാഗതമായി, പല്ലികളുടെ അകച്ചെവിയുടെ ഭാഗമായ സാക്കുളിന് സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സവിശേഷമായ കഴിവുണ്ട്. തറയിലൂടെ വരുന്ന വൈബ്രേഷനുകൾ പിടിച്ചെടുക്കാനും പല്ലികൾക്ക് ഇതിലൂടെ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. ആറാം ഇന്ദ്രിയത്തിലൂടെ 50 മുതൽ 200 ഹെർട്സ് ശ്രേണിയിൽ ഭൂഗർഭാധിഷ്ഠിത വൈബ്രേഷനുകൾ മനസ്സിലാക്കാൻ പല്ലികൾക്ക് കഴിയുമെന്നും ഗവേഷകർ പറയുന്നു. ഉരഗലോകത്തിലെ മറ്റുജീവികളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് പ്രചോദനം നൽകുന്നതാണ് ഈ കണ്ടെത്തലെന്നാണ് ഗവേഷകരുടെ അനുമാനം.

Top