CMDRF

എല്‍ കെ അദ്വാനിയുടെ പഴയ മണ്ഡലം; അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ കെ അദ്വാനിയുടെ പഴയ മണ്ഡലം; അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എല്‍ കെ അദ്വാനിയുടെ പഴയ മണ്ഡലം; അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് അമിത് ഷാ പത്രിക സമര്‍പ്പിച്ചത്. എല്‍ കെ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കാനാകുന്നതില്‍ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ വോട്ടറാണെന്നും അമിത് ഷാ പറഞ്ഞു. മെയ് ഏഴിനാണ് ഗുജറാത്തിലെ വോട്ടെടുപ്പ് നടക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിവസവും ഹിന്ദുത്വ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. ദ്വാരകയില്‍ സമുദ്രത്തിനടിയില്‍ താന്‍ പ്രാര്‍ത്ഥിച്ചതിനെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചെന്നും, വോട്ടിന് വേണ്ടി സനാതന ധര്‍മ്മത്തെ അപമാനിക്കുകയാണെന്നും മോദി വിമര്‍ശിച്ചു. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന മോദി കടലിനടിയില്‍ പ്രാര്‍ത്ഥിക്കുന്നത് ചര്‍ച്ചയാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ അമ്രോഹയിലെ റാലിയിലാണ് രാഹുലിന് മോദിയുടെ മറുപടി. ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ വെറുക്കുന്നുവെന്നും വോട്ട് ബാങ്കിന് വേണ്ടി പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുള്‍പ്പടെയുള്ള നേതാക്കള്‍ തള്ളിപ്പറയുന്നതെന്നും മോദി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും പ്രതിപക്ഷം നിരസിച്ചെന്നും മോദി ആരോപിച്ചു.

Top