കാര്‍ ലൈസന്‍സില്‍ മിനി ടിപ്പര്‍വരെ ഓടിക്കാം; തടയിട്ട് കേന്ദ്രസര്‍ക്കാര്‍

ഡ്രൈവര്‍ക്കുപുറമേ ആറുപേരെ കയറ്റാവുന്ന 12,000 കിലോയ്ക്കുമുകളില്‍ ഭാരമുള്ളവ ഹെവി വാഹനങ്ങളായി പരിഗണിക്കും

കാര്‍ ലൈസന്‍സില്‍ മിനി ടിപ്പര്‍വരെ ഓടിക്കാം; തടയിട്ട് കേന്ദ്രസര്‍ക്കാര്‍
കാര്‍ ലൈസന്‍സില്‍ മിനി ടിപ്പര്‍വരെ ഓടിക്കാം; തടയിട്ട് കേന്ദ്രസര്‍ക്കാര്‍

കാര്‍ ലൈസന്‍സില്‍ മിനി ടിപ്പര്‍വരെ ഓടിക്കാന്‍ സുപ്രീംകോടതി അനുവദിച്ചെങ്കിലും നിയമഭേദഗതിയിലൂടെ തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ (എല്‍.എം.വി.) നിര്‍വചനം മാറ്റുന്ന ഭേദഗതി അന്തിമഘട്ടത്തിലാണ്.

എല്‍.എം.വി. ലൈസന്‍സില്‍ 7500 കിലോയ്ക്കുതാഴെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതുമറികടക്കാന്‍ എല്‍.എം.വി.യെ രണ്ടുവിഭാഗങ്ങളായി തിരിക്കുന്നതാണ് കേന്ദ്രഭേദഗതി.

Also Read: സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്യുവി കൈലാക് ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 7.89 ലക്ഷം

3500 കിലോയ്ക്കുതാഴെ ഭാരമുള്ളവയാണ് ആദ്യവിഭാഗം. കാറുകളെല്ലാം ഇതില്‍വരും. 3500-നും 7500 കിലോയ്ക്കുമിടയില്‍ ഭാരമുള്ളവ എല്‍.എം.വി. രണ്ടാംവിഭാഗം.7500-നും 12,000 കിലോയ്ക്കുമിടയില്‍ ഭാരമുള്ള വാഹനങ്ങള്‍ മിനി പാസഞ്ചര്‍, മിനി ഗുഡ്സ് വിഭാഗത്തില്‍വരും.

ഡ്രൈവര്‍ക്കുപുറമേ ആറുപേരെ കയറ്റാവുന്ന 12,000 കിലോയ്ക്കുമുകളില്‍ ഭാരമുള്ളവ ഹെവി വാഹനങ്ങളായി പരിഗണിക്കും. 3500-7500 കിലോയ്ക്കിടയില്‍ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ വ്യാപകമായതോടെയാണ് കേന്ദ്രം നിയമഭേദഗതിക്ക് ഒരുങ്ങിയത്.

Top