തിരുവനന്തപുരം: തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഇന്ന് കൈമാറും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഓര്‍ഡിനന്‍സ് കൈമാറും. വിജ്ഞാപന ചട്ടം നിലനില്‍ക്കെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇളവ് തേടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ.
കമ്മീഷന്റെ അനുമതി ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് മടക്കിയിരുന്നു. ഓര്‍ഡിനന്‍സില്‍ അനുമതി നീളുകയാണെങ്കില്‍ ബില്‍ കൊണ്ടുവരുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരണമെങ്കില്‍ അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കണം.