CMDRF

ഏലപ്പാറക്ക് സമീപം മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി

ഏലപ്പാറക്ക് സമീപം മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി
ഏലപ്പാറക്ക് സമീപം മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി

തൊടുപുഴ: ഇടുക്കി ഏലപ്പാറക്ക് സമീപം കൊച്ചു കരിന്തരുവി ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി. റോഡരികില്‍ രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ബാറ്ററിയും മറ്റ് പാര്‍ട്‌സുകളും മോഷണം പോകുന്നത് ഇവിടെ പതിവായിരിക്കുകയാണ്.

ഇടുക്കിയിലെ കൊച്ചുകരിന്തരുവി – പുല്ലാട്ടുപടി പാലം തകര്‍ന്നതോടെ വര്‍ഷങ്ങളായി അതുവഴി വാഹനങ്ങള്‍ കടത്തി വിടുന്നില്ല. അതിനാല്‍ പ്രദേശവാസികള്‍ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട ശേഷം കാല്‍നടയായാണ് രാത്രികാലങ്ങളില്‍ വീട്ടിലേക്ക് പോകുന്നത്. രാവിലെ വാഹനം എടുക്കാന്‍ എത്തുമ്പോഴായിരിക്കും ബാറ്ററിയും പാര്‍ട്‌സുമൊക്കെ നഷ്ടപ്പെട്ട വിവരം അറിയുക. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ നല്ലാഞ്ചി വിള വീട്ടില്‍ ജയ്‌മോന്റെ ഇരുചക്ര വാഹനത്തിന്റെ ബാറ്ററിയും മറ്റും മോഷ്ടാക്കള്‍ അപഹരിച്ചു

നേരത്തെയും പലര്‍ക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായ മോഷണം സമബന്ധിച്ച് നിരവധി പരാതികള്‍ പോലീസിന് നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും ഉടമകള്‍ പരാതിപ്പെടുന്നുണ്ട്. പീരുമേട് – വാഗമണ്‍- ഉപ്പുതറ എന്നീ പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം. രാത്രികാലങ്ങളില്‍ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Top