CMDRF

ഉത്തർ പ്രദേശിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ

38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തിൽ കത്തി ചാരമായത്.

ഉത്തർ പ്രദേശിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ
ഉത്തർ പ്രദേശിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ

ബഹ്റൈച്ച്: ഉത്തർ പ്രദേശിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമാണ് അക്രമികൾ അഗ്നിക്ക് ഇരയാക്കിയത്. ബഹ്റൈച്ചിൽ ദുർഗാപൂജ ഘോഷയാത്രയ്ക്കിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെ നാട്ടുകാർ വാഹന ഷോറൂമിന് തീയിട്ടത്.

38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തിൽ കത്തി ചാരമായത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാർക്കിംഗിലുണ്ടായിരുന്ന നാല് കാറുകളുമാണ് അക്രമികൾ തീയിട്ടത്. ഷോറൂം ഉടമ അനൂപ് ശുക്ള ഗുരുഗ്രാമിൽ ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുമ്പോഴാണ് അക്രമികൾ വാഹന ഷോറൂം അഗ്നിക്കിരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Top