ഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ചത്.
ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് മറ്റന്നാൾ വിധി കുറിക്കുക. ശേഷം മൂന്ന് നാൾ കാത്തിരിപ്പ്. ഒടുവിൽ ജൂൺ നാല് ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കുമെന്ന് അറിയാം.
അതേസമയം എൻ ഡി എയിലെ ചര്‍ച്ചകള്‍ ഇങ്ങനെ പോകുമ്പോൾ ഇന്ത്യ സഖ്യവും കട്ടക്ക് തന്നെയാണ്. ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രമുഖ പാർട്ടികളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ മത്സരിക്കുന്നുവെന്ന ആക്ഷേപത്തിന്, അധികാരത്തിലെത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.