തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ തിരുവനന്തപുരത്താണ്. 22 പേരാണ് ഇവിടെ പത്രിക സമര്‍പ്പിച്ചത്. കുറവ് ആലത്തൂരും. ആകെ എട്ടുപേര്‍.
പത്രികയിലുള്ള സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു. ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18,
കാസര്‍ഗോഡ്13 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചവര്‍. മാര്‍ച്ച് 28നാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടങ്ങിയത്. അവസാന ദിവസമായ വ്യാഴാഴ്ച 252 പത്രികകളാണ് ലഭിച്ചത്.