CMDRF

ലോക്സഭാ തിരഞ്ഞെടുപ്പ്‌; ബിജെപിക്കും ആംആദ്മിക്കും കോൺഗ്രസിനും വോട്ട് ചെയ്യില്ലെന്ന് ഡൽഹിയിലെ അംഗനവാടി തൊഴിലാളികൾ

ലോക്സഭാ തിരഞ്ഞെടുപ്പ്‌; ബിജെപിക്കും ആംആദ്മിക്കും കോൺഗ്രസിനും വോട്ട് ചെയ്യില്ലെന്ന് ഡൽഹിയിലെ അംഗനവാടി തൊഴിലാളികൾ
ലോക്സഭാ തിരഞ്ഞെടുപ്പ്‌; ബിജെപിക്കും ആംആദ്മിക്കും കോൺഗ്രസിനും വോട്ട് ചെയ്യില്ലെന്ന് ഡൽഹിയിലെ അംഗനവാടി തൊഴിലാളികൾ

ഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ആംആദ്മിക്കും കോൺഗ്രസിനും വോട്ട് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് ഡൽഹിയിലെ അംഗനവാടി തൊഴിലാളികൾ.2022ൽ പണിമുടക്കിൽ പങ്കെടുത്തതിൻ്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരെ ഉടൻ തിരിച്ചെടുക്കണമെന്നും മിനിമം വേതനം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. 18,000 തൊഴിലാളികളാണ് അംഗനവാടി യൂണിയന് കീഴിലുള്ളത്.ബിജെപിക്കും ആംആദ്മിക്കും കോൺഗ്രസിനുമടക്കം ആർക്കും വോട്ട് ചെയ്യില്ലെന്നും അംഗൻവാടി തൊഴിലാളികൾ വ്യക്തമാക്കി. സ്റ്റേറ്റ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് അംഗനവാടി തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപെട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നത്.

വിലക്കയറ്റകാലത്ത് വേതനം മുടങ്ങിക്കിടക്കുന്നത് മൂലം ബുദ്ധിമുട്ടിലാണ്. വർഷങ്ങളായി ജോലിഭാരം വർധിക്കുന്നുണ്ടെങ്കിലും പണപ്പെരുപ്പ നിരക്ക് അനുസരിച്ച് ശമ്പളം വർധിച്ചിട്ടില്ലെന്ന് ഡൽഹി ഖജൂരി ഖാസിലെ അംഗൻവാടി ഗീത നേഗി പറഞ്ഞു. എല്ലാ ദിവസവും 45 മിനിറ്റ് നടന്ന് അങ്കണവാടിയിലെത്തുന്നു, കുട്ടികളെ പഠിപ്പിക്കുന്നു , അവരുടെ കാര്യങ്ങൾ നോക്കുന്നു , മറ്റ് ക്ഷേമ പരിപാടികളുടെയും ഉത്തരവാദിത്തം എൽപ്പിക്കപ്പെടുന്നു. എന്നിട്ടും അധിക ജോലികൾക്കായി ഞങ്ങൾക്ക് ഓവർടൈം ശമ്പളം നൽകുന്നില്ല, മുമ്പ് സംഭവിച്ചതുപോലെ എപ്പോൾ വേണമെങ്കിലും ഞങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിടാം,’ വർക്കറായ നേഗി പറഞ്ഞു.

Top