ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ ചേര്‍ന്ന് സങ്കല്‍പ്പ് പത്ര് പുറത്തിറക്കും. പ്രതിരോധ മന്ത്രി രാജനാഥ് സിങ് അധ്യക്ഷനായ 27 അംഗ സമതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രകടന പത്രിക ചര്‍ച്ചയായിരുന്നു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുമെന്നതടക്കമുള്ള നിര്‍ണ്ണായക വാഗ്ദാനങ്ങളാണ് സിപിഐഎം പ്രകടന പ്രത്രികയിലൂടെ ഉറപ്പ് നല്‍കുന്നത്. തൊഴില്‍ എടുക്കാനുള്ള അവകാശം ഭരണ ഘടനാ അവകാശമാക്കി മാറ്റുമെന്നും പ്രകടപത്രിക വാഗ്ദാനം നല്‍കുന്നു. യുഎപിഎ, പിഎംഎല്‍എ നിയമങ്ങള്‍ പിന്‍വലിക്കും. തൊഴില്‍ ഇല്ലായ്മ വേതനം നല്‍കും. പെട്രോളിയം ഉത്പന്നങ്ങളുടെയും ഡ്യൂട്ടികുറയ്ക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് സംഭാവന വാങ്ങുന്നത് തടയും എന്നിവയാണ് സിപിഐഎം പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

യുവാക്കളെ ആകര്‍ഷിക്കുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രകടനപത്രിക. ‘ന്യായ് പത്ര’ എന്നാണ് പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രകടന പത്രികയുടെ പേര്. ‘പാഞ്ച് ന്യായ്’, ‘പച്ചീസ് ഗ്യാരന്റി’ എന്നതാണ് പത്രികയുടെ വിശാല പ്രമേയം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ് നടത്തുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നു.

Top