CMDRF

ലോക്‌സഭ തെരഞ്ഞെടുപ്പ്; സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കുക. വൈകിട്ട് 3.30ന് എകെജി ഭാവനില്‍ വെച്ച് ആണ് പ്രകടനപത്രിക പുറത്തിറക്കുക.

കേരള മാതൃകയില്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് പ്രകടനപത്രികയില്‍ മുന്‍തൂക്കം നല്‍കും. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ ഊന്നിയാകും പ്രകടനപത്രിയിലെ വാഗ്ദാനങ്ങള്‍. മതേതര സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കുക.

Top