ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിനത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി

ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിനത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക. കര്‍ണാടകയിലെ 14 ഉം രാജസ്ഥാനിലെ 13ഉം മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് . ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലേയും 8 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചിടും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പനശാലകളും ബാറുകളും ബിയര്‍ പാര്‍ലറുകളും അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ 4നും മദ്യവില്‍പനശാലകള്‍ക്ക് അവധിയായിരിക്കും.

Top