CMDRF

ലോക്സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും കോടിപതികള്‍

ലോക്സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും കോടിപതികള്‍
ലോക്സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും കോടിപതികള്‍

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് ഇനി 4 ദിവസമാണ് ശേഷിക്കുന്നത്. തമിഴ്‌നാട്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാള്‍, മേഘാലയ, അസം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഒന്നാം ഘട്ടത്തിലുള്ളത്. മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും കോടിപതികളാണെന്നതാണ് ആദ്യഘട്ട പോരാട്ടത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. യാതൊരു ആസ്തികളും രേഖപ്പെടുത്തിയിട്ടില്ലാത്ത സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്, ഇവരില്‍ കൂടുതലും സ്വതന്ത്രരാണ്.

ആദ്യഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ 69 ബിജെപി സ്ഥാനാര്‍ഥികള്‍ കോടിപതികളാണ്. കോണ്‍ഗ്രസിന്റെ 49 സ്ഥാനാര്‍ത്ഥികളും എഐഎഡിഎംകെയുടെ 35 സ്ഥാനാര്‍ഥികളും കോടിപതികളാണ്. ഡിഎംകെ-21, ബിഎസ്പി-18, തൃണമൂല്‍ കോണ്‍ഗ്രസ്-4, ആര്‍ജെഡി-4 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളിലെ ലിസ്റ്റുകള്‍.

ഏറ്റവും ഉയര്‍ന്ന ശരാശരി ആസ്തിയുള്ളത് എഐഎഡിഎംകെ സ്ഥാനാര്‍ഥികള്‍ക്കാണ്, 35.61 കോടി രൂപ. ഡിഎംകെ സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 31.22 കോടി രൂപയാണ്. കോണ്‍ഗ്രസ് 27.79 കോടിയും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് 22.37 കോടിയും ശരാശരി ആസ്തിയുണ്ട്. എട്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് യാതൊരു ആസ്തികളും ഇല്ലാത്തവര്‍.

Top