CMDRF

ലോക്സഭാ തെരഞ്ഞടുപ്പ്; പോളിംഗ് 40 ശതമാനത്തിലേക്ക്

ലോക്സഭാ തെരഞ്ഞടുപ്പ്; പോളിംഗ് 40 ശതമാനത്തിലേക്ക്
ലോക്സഭാ തെരഞ്ഞടുപ്പ്; പോളിംഗ് 40 ശതമാനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 40 ശതമാനത്തിനടുത്താണ് പോളിങ്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടി നേതാക്കളും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപെ വോട്ടർമാർ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടർമാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകൾക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

Top