ജമ്മു കശ്മീർ ജനങ്ങളെ അഭിസംബോധന ചെയ്‌തെത്തി രാഹുലും പ്രിയങ്കയും

ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും

ജമ്മു കശ്മീർ ജനങ്ങളെ അഭിസംബോധന ചെയ്‌തെത്തി രാഹുലും പ്രിയങ്കയും
ജമ്മു കശ്മീർ ജനങ്ങളെ അഭിസംബോധന ചെയ്‌തെത്തി രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ജനങ്ങളോട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ഓരോ വോട്ടും ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നത് സഹായിക്കുമെന്നും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 24 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.

ALSO READ: മ്യാന്മറുമായുള്ള അതിർത്തി അടച്ചുപൂട്ടാൻ ഇന്ത്യ

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തുമാറ്റി അതിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. ഇത് നിങ്ങളുടെ മുഴുവന്‍ ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണ്. ജമ്മു കശ്മീരിനോടുള്ള അവഹേളനമാണ്, സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി ഇങ്ങനെ പറയുന്നു. ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വോട്ട് അവകാശം പരമാവധി വിനിയോഗിക്കാനും ഇന്ത്യ മുന്നണിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എക്സിലൂടെ അഭ്യര്‍ഥിച്ചു. ജമ്മു കശ്മീർ ജനങ്ങളെ അഭിസംബധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നിങ്ങളില്‍നിന്ന് കാര്യങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്തതെന്നും , സംസ്ഥാന പദവി എടുത്തുമാറ്റി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം നഷ്ട്ടപ്പെടുത്തിയെന്നും, ജമ്മു കശ്മീരിന്റെ സ്വത്വവും ആത്മാഭിമാനവും തട്ടിയെടുത്തു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അത് മാറ്റാനുള്ള സമയമാണിതെന്നും നിങ്ങളുടെ ഓരോ വോട്ടും ജമ്മു കശ്മീരിനെയും നിങ്ങളുടെ അവകാശങ്ങളെയും ശക്തിപ്പെടുത്തുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Top