CMDRF

‘തുപ്പാക്കി കൈയിൽ വാങ്ങിയല്ലോ’; ശിവകാർത്തികേയനൊപ്പം ഉടൻ സിനിമ ചെയ്യുമെന്ന് ലോകേഷ് കനകരാജ്

ശിവകാർത്തികേയന്റെ പുതിയ ചിത്രമായ അമരന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് ലോകേഷ് ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

‘തുപ്പാക്കി കൈയിൽ വാങ്ങിയല്ലോ’; ശിവകാർത്തികേയനൊപ്പം ഉടൻ സിനിമ ചെയ്യുമെന്ന് ലോകേഷ് കനകരാജ്
‘തുപ്പാക്കി കൈയിൽ വാങ്ങിയല്ലോ’; ശിവകാർത്തികേയനൊപ്പം ഉടൻ സിനിമ ചെയ്യുമെന്ന് ലോകേഷ് കനകരാജ്

ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായി മാറിയ ആളാണ് ലോകേഷ് കനകരാജ്. ശിവകാർത്തികേയനൊപ്പം എപ്പോൾ ചിത്രം ചെയ്യുമെന്ന ചോദ്യം ഏറെ നാളുകളായി ആരാധകർ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ലോകേഷ് കനകരാജ്.. ശിവകാർത്തികേയന്റെ പുതിയ ചിത്രമായ അമരന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് ലോകേഷ് ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

Read Also: കോലീബി സഖ്യമുണ്ടാക്കി ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് ആരെന്ന് എല്ലാവർക്കുമറിയാം: പി സരിൻ

ശിവകർത്തികേയനൊപ്പമുള്ള സിനിമ എപ്പോൾ പ്രതീക്ഷിക്കാം എന്ന് അമരൻ ലോഞ്ചിനിടയിൽ അവതാരിക ചോദിക്കുമ്പോൾ തങ്ങൾ കുറച്ച് വർഷങ്ങളായി സ്ക്രിപ്റ്റിനെക്കുറിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ സിനിമ ചെയ്യുമെന്നുമായിരുന്നു ലോകേഷിന്റെ മറുപടി. ഒപ്പം ഗോട്ട് എന്ന ചിത്രത്തിലെ കാമിയോ റോളിനെ പ്രതിപാദിച്ചുകൊണ്ട് ‘തുപ്പാക്കി കൈയിൽ വാങ്ങിയല്ലോ’ എന്നും ലോകേഷ് പറയുന്നുണ്ട്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി കഴിഞ്ഞു.

Top