തമിഴിലിലെ മികച്ച സംവിധായകരിൽ ഒരാളായ ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തിനായി ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ ഒരു രംഗം ആരോ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. സംഭവത്തിൽ നിരാശ പങ്കുവെച്ചിരിക്കുകയാണ് ലോകേഷ്. രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം നാഗാര്‍ജുനയാണ്. ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നുള്ള നാഗാര്‍ജുനയുടെ ഒരു രംഗമാണ് പുറത്ത്പോയത്. 39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചോര്‍ന്നത്. വന്‍ ഹൈപ്പ് ഉള്ള ചിത്രമായതിനാല്‍ ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു.
“നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒരു റെക്കോര്‍ഡിംഗ് കൊണ്ട് ഒന്നുമല്ലാതായി തീര്‍ന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് എല്ലാവരോടും ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു”, ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Also Read: 13 ദിവസം കൊണ്ട് 400 കോടി കടന്ന് ‘ദി ഗോട്ട്’
ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ ഗണത്തിൽപെടുന്ന ചിത്രത്തിൽ മലയാളി താരം
സൗബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ദയാല്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.