2021ല്‍ റിലീസ് ചെയ്ത വിജയുടെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തിയത്. വിജയ് ജെ.ഡി എന്ന മദ്യപാനിയായ കോളേജ് പ്രൊഫസറായി വന്ന ചിത്രം 200 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയിരുന്നു. എപ്പോൾ ആ കഥാപാത്ര സൃഷ്ടിക്കു തനിക്കു ഇന്‍സ്പിരേഷനായ വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ലോകേഷ് കനകരാജ്. വിജയ് ജെ.ഡി എന്ന മദ്യപാനിയായ കോളേജ് പ്രൊഫസറായി വന്ന ചിത്രം 200 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയിരുന്നു.
നാട്ടില്‍ കണ്ട ഒരു കഥാപാത്രത്തെ ഇന്‍സ്പയര്‍ ആയാണ് മാസ്റ്ററില്‍ വിജയ് ചെയ്ത കഥാപാത്രത്തെ ഒരുക്കിയതെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്. തന്റെ അച്ഛന് ഒരു കടയുണ്ടെന്നും ഒരിക്കല്‍ അവിടെ പോയപ്പോള്‍ അച്ഛന് ഒരാളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
Also Read: ‘തന്റെ ഏതെങ്കിലുമൊരു സിനിമയില്‍ അദ്ദേഹം പാടാമെന്ന് സമ്മതിച്ചിരുന്നു’; മൈക്കല്‍ ജാക്‌സന്റെ ഓർമ്മയിൽ എ.ആര്‍. റഹ്‌മാന്‍
താടി വളര്‍ത്തി ചെക്ക്ഡ് ഷര്‍ട്ടും പാന്റുമിട്ട അദ്ദേഹം പോകുമ്പോള്‍ കള്ളിന്റെ മണമുണ്ടായിരുന്നെന്നും അച്ഛനോട് ചോദിച്ചപ്പോള്‍ അദ്ദേഹം അടുത്തുള്ള ആര്‍ട്‌സ് കോളേജില്‍ പ്രൊഫസര്‍ ആണെന്ന് പറഞ്ഞെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. അതില്‍ നിന്ന് ഇന്‍സ്പയര്‍ ആയാണ് വിജയിയുടെ ലുക്ക് ചെയ്തതെന്നും ബാക്കിയെല്ലാം സാങ്കല്പികമാണെന്നും ലോകേഷ് പറയുന്നു. നീലം സോഷ്യലിന് നല്‍കിയ മാസ്റ്റര്‍ ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
‘നാട്ടില്‍ എന്റെ അച്ഛന്‍ ഒരു സ്റ്റേഷനറി കട നടത്തുന്നുണ്ട്. ഒരു ദിവസം രാവിലെ ഞാന്‍ അദ്ദേഹത്തോട് വര്‍ത്തമാനമൊക്കെ പറഞ്ഞ് കടയില്‍ നില്‍ക്കുമ്പോള്‍ അച്ഛനോട് സംസാരിച്ചുകൊണ്ട് ഒരാള്‍ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടാല്‍ മാസ്റ്റര്‍ സിനിമയില്‍ വരുന്ന വിജയിയെ പോലെയാണുള്ളത്.
Also Read: ആ ചിത്രത്തിൽ യഥാർത്ഥത്തിൽ ഒന്നിക്കേണ്ടിയിരുന്നത് ഖാന്മാരോ?
താടിയെല്ലാം വളര്‍ത്തി ചെക്ക്ഡ് ഷര്‍ട്ടും പാന്റുമായിരുന്നു വേഷം. സംസാരിച്ച് കഴിഞ്ഞ് അദ്ദേഹം പോകുമ്പോള്‍ കള്ളിന്റെ മണം വല്ലാതെ വന്നിരുന്നു. ഒരു യമഹ ബൈക്ക് ഓടിച്ചോണ്ടായിരുന്നു അദ്ദേഹം പോയിരുന്നത്. എന്റെ അച്ഛന്‍ സാധാരണയായി പകല്‍ കള്ളുകുടിച്ച് നടക്കുന്നവരുടെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ലായിരുന്നു.
അങ്ങനെ ഞാന്‍ അച്ഛനോട് അത് ആരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ പഴയ സുഹൃത്താണ്, ആര്‍ട്‌സ് കോളേജില്‍ പ്രൊഫസര്‍ ആണെന്നെല്ലാം പറഞ്ഞു. അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും കുട്ടികള്‍ക്കെല്ലാം ഭയങ്കര ആവേശമായിരുന്നു. ആ ഒരു ഐഡിയ മാത്രമായിരുന്നു എനിക്ക് ഉണ്ടായത്. ബാക്കിയെല്ലാം റിയല്‍ ലൈഫുമായി ബന്ധമില്ലാത്തതാണ്,’ ലോകേഷ് കനകരാജ് പറയുന്നു.