ഒട്ടാവ: കാനഡയിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖല ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് ഇന്ത്യക്കാരുടെ നീണ്ടനിര ദൃശ്യമാകുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് വയറലാകുന്നു. കാനഡയില്‍ തൊഴില്‍ വിപണിയിലെ പ്രതിസന്ധി വെളിവാക്കുന്ന വിഡിയോ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. വിദ്യാര്‍ഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല.
കാനഡയില്‍ ആറ് മാസമായി പാര്‍ട്ട് ടൈം ജോലിക്ക് ശ്രമിച്ചിട്ടും അത് ലഭിച്ചില്ലെന്ന് നിഷാന്ത് പറയുന്നു. ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് താന്‍ ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറിന് പോയത്. 30 മിനിറ്റിന് മുമ്പ് തന്നെ താന്‍ ജോബ് ഫെയര്‍ നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, ഒരു നീണ്ട വരിയാണ് അവിടെ തന്നെ വരവേറ്റതെന്ന് നിഷാന്ത് പറയുന്നു.
രണ്ട് ഡോളര്‍ മുടക്കി സി.വി പ്രിന്റെടുത്താണ് അവിടേക്ക് പോയത്. നൂറോളം വിദ്യാര്‍ഥികളാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളില്‍ നിന്നും സി.വി വാങ്ങിവെച്ചതിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറിയിക്കാമെന്ന മറുപടിയാണ് റസ്റ്റോറന്റില്‍ നിന്ന് ലഭിച്ചതെന്നും നിഷാന്ത് പറഞ്ഞു. ഇതിന് ശേഷം റസ്റ്റോറന്റ് ശൃംഖലയുടെ മറ്റൊരു ഔട്ട്ലെറ്റിലും ഇന്‍ര്‍വ്യു ഉണ്ടെന്നും അതിന് വേണ്ടി താന്‍ പോവുകയാണെന്നും വിഡിയോയില്‍ നിഷാന്ത് പറയുന്നുണ്ട്.
ജൂണ്‍ 12ന് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലിന് നിലവില്‍ ഒരു മില്യണിലധികം കാഴ്ചക്കാരുണ്ട്.