തൃശ്ശൂര്‍: വാടാനപ്പള്ളി തൃത്തല്ലൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഈറോഡ് സ്വദേശി അരുണാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി എതിരെ വന്ന ബസ്സിലും, മരത്തിലും ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവറുടെ മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
also read: എ എം എം എയില്‍ കൂട്ടരാജി