CMDRF

ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

ഇന്ന് പുലർച്ചെ 5.30ഓടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യമുഴിയിലാണ് അപകടമുണ്ടായത്

ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്
ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ലോറി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.30ഓടെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യമുഴിയിലാണ് അപകടമുണ്ടായത്.

കൊണ്ടോട്ടിയിൽ നിന്ന് താമരശ്ശേരിയിലേക്ക് മീനുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർക്ക് കാലിനാണ് പരിക്കേറ്റത്. ലോറി നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Also read: ട്രാക്ക് മുറിച്ചു കടക്കവേ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു

ട്രാൻസ്‌ഫോർമർ സ്ഥാപിച്ച വൈദ്യുതി തൂണുകൾ പൂർണമായും തകർന്ന നിലയിലാണ്. മുക്കം അഗ്നിരക്ഷാ സേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Top