CMDRF

ലോറി മോഷണം; പ്രതി പിടിയിൽ

ലോറിയുമായി കടന്ന് അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയും ചെയ്തു

ലോറി മോഷണം; പ്രതി പിടിയിൽ
ലോറി മോഷണം; പ്രതി പിടിയിൽ

നെടുങ്കണ്ടം: ഇടുക്കി കുട്ടിത്താനത്ത് ലോറി മോഷ്ടിച്ച് കടന്ന പ്രതിയെ പിടികൂടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയനാണ് പിടിയിലായത്. ലോറിയുടെ എൻജിൻ ഓഫാക്കാതെ ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇട്ട് ചായകുടിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

തേനിയിൽ നിന്ന് തിരുവല്ലയ്ക്ക് പോയ ലോറിയാണ് നിമേഷ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. എന്നാൽ ലോറിയുമായി കടന്ന് അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയും ചെയ്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നീ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതിനാൽ പെട്ടെന്ന് നടത്തിയ പരിശോധനയിൽ ലോറി മറിഞ്ഞു കിടക്കുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നിമേഷിനെ പിടികൂടുകയായിരുന്നു.

Top