‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്’ : രോഹിത് ശര്‍മ്മ

‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്’ : രോഹിത് ശര്‍മ്മ
‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്’ : രോഹിത് ശര്‍മ്മ

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ അപ്രതീക്ഷിത പരാജയം വേദനിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രണ്ടാം ഏകദിനത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയം വഴങ്ങിയത്. മത്സരശേഷം ടീമിന്റെ പരാജയകാരണം വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് രോഹിത്.

‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്. ഇത് വെറും പത്ത് ഓവറുകളുടെ കാര്യമല്ല. സ്ഥിരതയാര്‍ന്ന ക്രിക്കറ്റ് കളിക്കുന്നതില്‍ ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു. ഇങ്ങനെ സംഭവിച്ചതില്‍ അല്‍പ്പം നിരാശയുണ്ട്. പക്ഷേ നിങ്ങള്‍ക്കുമുന്നില്‍ സംഭവിക്കുന്ന കാര്യങ്ങളെ നിങ്ങള്‍ അംഗീകരിച്ചേ പറ്റൂ’, രോഹിത് പറഞ്ഞു.

‘മധ്യഭാഗത്ത് ഇടത്വലത് കോമ്പിനേഷനുകള്‍ നല്ലതാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ആറ് വിക്കറ്റ് നേടിയ ജെഫ്രി വാന്‍ഡര്‍സേയ്ക്ക് അഭിനന്ദനങ്ങള്‍. എനിക്ക് 65 റണ്‍സ് ലഭിക്കാന്‍ കാരണം ഞാന്‍ ബാറ്റ് ചെയ്ത രീതിയാണ്. ആ രീതിയില്‍ ഒരുപാട് റിസ്‌ക്കുകളുണ്ട്. എന്റെ ലക്ഷ്യത്തില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. മധ്യ ഓവറുകളില്‍ ഇത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പവര്‍പ്ലേയില്‍ പരമാവധി റണ്‍സെടുക്കണം. ഞങ്ങള്‍ മികച്ച പ്രകടനമല്ല കാഴ്ച വെച്ചത്. മധ്യനിരയിലെ ഞങ്ങളുടെ പ്രകടനത്തിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കാം’, രോഹിത് കൂട്ടിച്ചേര്‍ത്തു.

Top