ഒമാനിൽ ന്യൂനമർദ്ദം; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

ഒമാനിൽ ന്യൂനമർദ്ദം; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
ഒമാനിൽ ന്യൂനമർദ്ദം; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

മസ്കറ്റ്: ഒമാനിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് അധികൃതർ. നാഷണൽ സെൻറർ ഓഫ് ഏർലി വാർണിങ് അധികൃതർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്.

അതേസമയം ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതൽ 21 ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. എന്നാൽ ഇപ്പോഴുള്ള ന്യൂനമർദ്ദം രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആ ദിവസങ്ങളിൽ രാജ്യത്ത് ഉടനീളം ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ, മസ്കറ്റിൻറെ പല ഭാഗങ്ങൾ, കൂടാതെ അൽ ഹാജർ മലനിരകൾ എന്നിവിടങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം കനത്ത മഴ മൂലം വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. നാഷണൽ സെൻറർ ഓഫ് ഏർലി വാണിങ് സെൻറർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഒമാനി അധികൃതർ അറിയിച്ചു.

Top