ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം, കേരള തീരത്ത് കാറ്റ് ദുര്‍ബലമാണ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം, കേരള തീരത്ത് കാറ്റ് ദുര്‍ബലമാണ്
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം, കേരള തീരത്ത് കാറ്റ് ദുര്‍ബലമാണ്

തിരുവനന്തപുരം: ഈ സീസണിലെ ആദ്യ ന്യുനമര്‍ദ്ദം ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ടു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളില്‍ കാലാവര്‍ഷകാറ്റ് സജീവമാണ്, എന്നാല്‍ കേരള തീരത്തു കാറ്റ് ദുര്‍ബലമാണ്. അതോടൊപ്പം മഴയും ദുര്‍ബലമായതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോഡ് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top