വണ്ണം കുറയ്ക്കാൻ ലൂബിക്ക ജ്യൂസ് നല്ലത്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലൂബിക്ക കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

വണ്ണം കുറയ്ക്കാൻ ലൂബിക്ക ജ്യൂസ് നല്ലത്
വണ്ണം കുറയ്ക്കാൻ ലൂബിക്ക ജ്യൂസ് നല്ലത്

മ്മുടെ വീട്ടുമുറ്റത്ത് സാധാരണ കാണപ്പെടുന്ന പഴമാണ് ലൂബിക്ക. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലൂബിക്ക. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. മൂപ്പെത്തിയ ലൂബിക്ക കൊണ്ട് അച്ചാറുകൾ ഉണ്ടാക്കാം. പഴുത്തവ കൊണ്ട് വൈനും ഉണ്ടാക്കാം. പച്ച ലൂബിക്കയിലെ കറ നമുക്കത്ര പ്രിയമല്ലെങ്കിലും പോഷകമൂല്യം വച്ചുനോക്കുമ്പോൾ ഇതിനെ നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ല.

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലൂബിക്ക കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ലൂബിക്ക ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ലൂബിക്ക കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ലൂബിക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ലൂബിക്കകളിൽ ആന്‍റി ഓക്‌സിഡന്‍റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

cranberry pickle

നിത്യേന ലൂബിക്ക ജ്യൂസ് കുടിക്കുകയാണെങ്കിൽ മൂത്രാശയ അണുബാധയെ ഒഴിവാക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. മൂത്രനാളിയിലെ അണുബാധകള്‍ ചിലപ്പോഴൊക്കെ വൃക്കകളിലെത്തി പ്രശ്നം സൃഷ്ടിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലൂബിക്ക ഈ സാഹചര്യം ഒഴിവാക്കുന്നു. ദന്താരോഗ്യത്തിനും ഇവ സഹായിക്കും. ലൂബിക്ക കഴിക്കുന്നത് നമ്മുടെ കണ്ണുകൾക്കും നല്ലതാണ്. നെല്ലിക്കയിലുള്ളതു പോലെ യൗവനം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്.

Cranberry juice

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൂബിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകള്‍‌ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. നാരുകള്‍‌ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും. ലൂബിക്കയിൽ കലോറിയും കുറവാണ്.

ലൂബിക്കകളിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വിറ്റാമിൻ കെ കാത്സ്യത്തിന്‍റെ ആഗിരണത്തെ മെച്ചപ്പെടുത്തും. ദന്താരോഗ്യത്തിനും ഇവ സഹായിക്കും. ലൂബിക്ക കഴിക്കുന്നത് നമ്മുടെ ഓര്‍മ്മശക്തി കൂട്ടാനും നല്ലതാണ്.

Top