ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ സിനിമയുടെ ടീസര്‍ സംബന്ധിച്ചുള്ള അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.
ലക്കി ഭാസ്‌കറിന്റെ ടീസര്‍ ഈ മാസം 11 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ചിത്രം പറയുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍.
Eid Mubarak to everyone who’s celebrating Eid today. Heres a little Eidi from all of us at Team Lucky Bhasker !
— Dulquer Salmaan (@dulQuer) April 10, 2024
Are you ready to dive into the extra-ordinary world of #LuckyBaskhar ?
Teaser from Tomorrow in Telugu, Malayalam, Hindi & Tamil! 🤩#LuckyBaskharTeaser 💰 🏦… pic.twitter.com/Op9AwZLXbq