CMDRF

‘ഐ ആം നോട്ട് ബാഡ്, ഐ ആം റിച്ച്’; ‘ലക്കി ഭാസ്‌കര്‍’ ട്രെയ്‌ലര്‍

1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നത്.

‘ഐ ആം നോട്ട് ബാഡ്, ഐ ആം റിച്ച്’; ‘ലക്കി ഭാസ്‌കര്‍’ ട്രെയ്‌ലര്‍
‘ഐ ആം നോട്ട് ബാഡ്, ഐ ആം റിച്ച്’; ‘ലക്കി ഭാസ്‌കര്‍’ ട്രെയ്‌ലര്‍

രു വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം ഇതാ തീയേറ്ററുകളിലെത്തുകയാണ്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ആണ് ലക്കി ഭാസ്‌കര്‍. ഒക്ടോബര്‍ 31 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

Also Read:  അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’

ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്റെ നേതൃത്വത്തില്‍ ഒരുക്കിയ വമ്പന്‍ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്‌കറില്‍ ഹൈപ്പര്‍ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക.

Also Read: തൃശൂര്‍ പൂരത്തിന് ഇളവ് നല്‍കണം: കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ഈ ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ലക്കി ഭാസ്‌കര്‍ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്‌കറിന് സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് കുമാര്‍, ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്. എഡിറ്റിംഗ് നവീന്‍ നൂലി, പിആര്‍ഒ ശബരി.

Top