CMDRF

ജൂത യാത്രക്കാരോട് വിവേചനം: ജർമ്മൻ എയർലൈന് പിഴ

ലുഫ്താൻസ ജീവനക്കാർ എല്ലാ ജൂത യാത്രക്കാരോടും വിവേചനം കാണിക്കുകയും ബോർഡിംഗ് നിഷേധിക്കുകയും ചെയ്തു

ജൂത യാത്രക്കാരോട് വിവേചനം: ജർമ്മൻ എയർലൈന് പിഴ
ജൂത യാത്രക്കാരോട് വിവേചനം: ജർമ്മൻ എയർലൈന് പിഴ

വാഷിംഗ്ടൺ: ജൂത യാത്രക്കാരോട് വിവേചനം കാണിച്ചെന്നാരോപിച്ച് ജർമ്മനിയിലെ മുൻനിര എയർലൈനായ ലുഫ്താൻസയ്ക്ക് യു.എസ് ഗതാഗത വകുപ്പ് നാല് മില്യൺ ഡോളർ പിഴ ചുമത്തി. 2022 ലാണ് 128 യാത്രക്കാരെ ലുഫ്താൻസ എയർലൈൻസ് വിമാനത്തിൽ കയറുന്നതിൽ നിന്ന് വിലക്കിയത്.

യു.എസിൽ നിന്ന് ജർമ്മനിയിലേക്കുള്ള വിമാനത്തിൽ, കോവിഡ് വിരുദ്ധ മാസ്ക് ധരിക്കാത്തതുൾപ്പെടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് 128 ജൂത യാത്രക്കാർക്ക് കണക്റ്റിംഗ് ഫ്ലൈറ്റിലേക്ക് ബോർഡിംഗ് നിഷേധിച്ചത്.

Also Read: അമേരിക്കയിലെ മിനസോട്ടയിൽ മലയാളിക്ക് വെടിയേറ്റു

ചില യാത്രക്കാരുടെ മോശം പെരുമാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ, ലുഫ്താൻസ ജീവനക്കാർ എല്ലാ ജൂത യാത്രക്കാരോടും വിവേചനം കാണിക്കുകയും ബോർഡിംഗ് നിഷേധിക്കുകയും ചെയ്തു.

പൗരാവകാശ ലംഘനത്തിന് വിമാനക്കമ്പനികൾക്കെതിരായ എക്കാലത്തെയും ഉയർന്ന പിഴയാണ് ഗതാഗത വകുപ്പ് ചുമത്തിയ 4 മില്യൺ ഡോളർ. കൂടുതൽ വിവേചനപരമായ നടപടികൾ അവസാനിപ്പിക്കാനും 30 ദിവസത്തിനകം പിഴയുടെ 2 മില്യൺ ഡോളർ അടയ്ക്കാനും എയർലൈനിനോട് ഉത്തരവിട്ടിട്ടുണ്ട്.

Top