CMDRF

മേയര്‍-ഡ്രൈവര്‍ തര്‍ക്കം; കേസെടുക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് എം വിന്‍സെന്റ്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം; കേസെടുക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് എം വിന്‍സെന്റ്
മേയര്‍-ഡ്രൈവര്‍ തര്‍ക്കം; കേസെടുക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് എം വിന്‍സെന്റ്

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിനെ വിമര്‍ശിച്ച് എം വിന്‍സെന്റ് എംഎല്‍എ. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ മടിക്കുകയാണ്. ഇതുവരെ എഫ്‌ഐആര്‍ ഇട്ടിട്ടില്ല. കേസെടുക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എം വിന്‍സെന്റ് പറഞ്ഞു.

സിപിഎം നേതാക്കള്‍ പ്രതികളായാല്‍ കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണ്, മേയര്‍ നിയമം കയ്യിലെടുത്തത് പിണറായി പൊലീസിലും ആഭ്യന്തര വകുപ്പിലും വിശ്വാസമില്ലാത്തത് കൊണ്ടാണോ, ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതിന്റെ ഗുണഭോക്താക്കള്‍ മേയറും എംഎല്‍എയുമാണ്, യദുവിന്റെ പരാതിയില്‍ കേസെടുക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണം, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടായി, ചെക്ക് ലിസ്റ്റിലെഴുതിയത് കള്ളം, ബസ് തമ്പാനൂരിലെത്തിച്ചത് യദുവാണെന്നാണ് രേഖപ്പെടുത്തിയത്, എന്നാലീ സമയം യദു കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലാണെന്നും എം വിന്‍സെന്റ് എംഎല്‍എ.

സംഭവത്തില്‍ ഇടപെട്ട എഎ റഹീം എംപിക്കെതിരെയും എംഎല്‍എ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ബസില്‍ കയറി ടിക്കറ്റ് എടുത്ത് പോകാനാണത്രേ സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞത്, ഇത്ര അപഹാസ്യമായ കാര്യങ്ങള്‍ ഒരു രാജ്യസഭാംഗം പറയുമോ എന്നും എം വിന്‍സെന്റെ ചോദിച്ചു.

Top