CMDRF

കൊച്ചിയിലെ മാഡ് മാക്സ് ലഹരിമരുന്ന് സംഘാംഗങ്ങള്‍ പിടിയില്‍

കൊച്ചിയിലെ മാഡ് മാക്സ് ലഹരിമരുന്ന് സംഘാംഗങ്ങള്‍ പിടിയില്‍
കൊച്ചിയിലെ മാഡ് മാക്സ് ലഹരിമരുന്ന് സംഘാംഗങ്ങള്‍ പിടിയില്‍

കൊച്ചി: മാഡ് മാക്‌സ് മയക്കുമരുന്ന് സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. ആവശ്യക്കാര്‍ക്ക് വാതില്‍പ്പടിക്കല്‍ ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന മയക്കുമരുന്ന് സംഘമാണ് മാഡ് മാക്‌സ്. കാസര്‍കോട് ബംബരാണ സക്കറിയ മന്‍സില്‍ സക്കറിയ (ഷേണായി 32), ഇടുക്കി ഉടുമ്പന്‍ചോല കുറ്റിയാത്തുവീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്. പൊടിരൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്ത്, 3.300 കിലോ കഞ്ചാവ്, 8 നൈട്രോസെപാം ഗുളികകള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.

ലഹരിമരുന്ന് തൂക്കുന്ന ഇലക്ട്രോണിക് ത്രാസ്, ലാപ്ടോപ്പ്, രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, ആഡംബരബൈക്കുകള്‍, ലഹരി ഇടപാടിലൂടെ ലഭിച്ച 16500 രൂപ എന്നിവ പിടിച്ചെടുത്തു. വാട്‌സ്ആപ്പില്‍ ‘മാഡ് മാക്‌സ് ‘ എന്ന പ്രത്യേക ഗ്രൂപ്പുണ്ടാക്കി കൊച്ചിനഗരം കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചീഫ് അസി.എക്സൈസ് കമ്മിഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പ്രതികളുടെ ഇടപാടുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു. വൈറ്റില ചക്കരപ്പറമ്പിന് സമീപത്ത് നിന്നാണ് പിടികൂടിയത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ് ഇവരുടെ ഇരകള്‍. പ്രതികളെ പിടികൂടി റിമാന്‍ഡ് ചെയ്തു.

എറണാകുളം സി.ഐ എം.എസ്. ജനീഷ്‌കുമാര്‍, എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്കുമാര്‍, എറണാകുളം സര്‍ക്കിളിലെ അസി.ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍ എസ്. ശരത്ത്, വി.എം. ദീപക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Top