മഅ്ദനി തീവ്രവാദ ചിന്ത വളർത്തുന്നു ; പി ജയരാജൻ

ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു

മഅ്ദനി തീവ്രവാദ ചിന്ത വളർത്തുന്നു ; പി ജയരാജൻ
മഅ്ദനി തീവ്രവാദ ചിന്ത വളർത്തുന്നു ; പി ജയരാജൻ

കൊച്ചി: അബ്ദുൽ നാസർ മഅ്ദനി തീവ്രവാദ ചിന്ത വളർത്തുന്നുവെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്നാണ് പി.ജയരാജൻ പറയുന്നത്.

ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. കേരളത്തിലുടനീളം ബാബരി മസ്ജിദ് തകർച്ചയ്ക്ക് ശേഷം അബ്ദുൽ നാസർ മഅ്ദനിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണ പര്യടനമാണ് തീവ്രവാദ ചിന്ത വളർത്തിയത് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

Also Read : എസ്ബിഐ വീട് ജപ്തി ചെയ്ത വിഷയത്തില്‍ ഇടപെട്ട് മന്ത്രി പി രാജീവ്; ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി

കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജൻ എഴുതിയ ‘ കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് പി ജയരാജൻ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഒക്ടോബർ 26 ന് കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായ വിജയൻ പുസ്തകം പ്രകാശനം ചെയ്യും

Top