കാലവർഷം വീണ്ടും സജീവം; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുർബലമായിരിക്കുന്ന കാലവർഷം വീണ്ടും സജീവമാകാൻ സാധ്യത. ശനി, ഞായര്‍ ദിവസങ്ങളോടെ ചെറിയ വടക്കൻ കേരളത്തില്‍ ചെറിയ തോതിൽ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ അറിയിപ്പ്.

ആഗോള മഴപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും/തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ/ന്യുന മർദ്ദങ്ങൾ രൂപപെടാനുള്ള സാധ്യത കൂടുതലാണ്.

ഇതിന്‍റെയും ന്യുനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി  കേരള തീരം ഉൾപ്പെടെയുള്ള  പശ്ചിമ തീര മേഖലയിൽ ജൂലൈ 14/ 15 ഓടെ കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കൻ  ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

നിലവിൽ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണ്. കർണാടക, ഗോവ, കൊങ്കൺ മഹാരാഷ്ട്ര തീരദേശ മേഖലയിലും അടുത്ത ആഴ്ച മഴ സജീവമാകും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു

Top