CMDRF

അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് മധ്യപ്രദേശ് അഡീഷനല്‍ സെഷന്‍സ് കോടതി

അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് മധ്യപ്രദേശ് അഡീഷനല്‍ സെഷന്‍സ് കോടതി
അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് മധ്യപ്രദേശ് അഡീഷനല്‍ സെഷന്‍സ് കോടതി

മധ്യപ്രദേശ്: അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ. 95 തവണയാണ് ഇവര്‍ ഭര്‍ത്താവിന്റെ അമ്മയെ കത്തികൊണ്ട് കുത്തിയത്. 24കാരിയായ കാഞ്ചന്‍ കോള്‍ എന്ന യുവതിക്കാണ് മധ്യപ്രദേശിലെ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2022 ജൂലൈ 12ന് മംഗാവ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആട്രയില ഗ്രാമത്തില്‍ വീട്ടിലുണ്ടായ വഴക്കിനൊടുവില്‍ കാഞ്ചന്‍ കോള്‍ 50 വയസ്സുള്ള അമ്മായിയമ്മ സരോജ് കോളിനെ 95 തവണ അരിവാള്‍ കൊണ്ട് കുത്തിയെന്നാണ് കേസ്. ഈ സമയം വീട്ടില്‍ ഒറ്റക്കായിരുന്നു ഇര.

മകന്‍ പിന്നീട് പോലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.അവിടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വികാസ് ദ്വിവേദി പറഞ്ഞു. അവ ഡിസ്ട്രിക്ട് -4 അഡീഷനല്‍ സെഷന്‍സ് ജഡ്ജി പത്മ ജാതാവ് ആണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സരോജ് കോളിന്റെ ഭര്‍ത്താവ് വാല്‍മിക് കോളിനെ പ്രേരണാക്കുറ്റം ചുമത്തി കേസില്‍ കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു

Top