CMDRF

‘രാജ്ഞിയെപോല, ഒരു കിരീടം കൂടി വേണം’; വിമർശകര്‍ക്ക് മറുപടിയായി മഡോണ

‘രാജ്ഞിയെപോല, ഒരു കിരീടം കൂടി വേണം’; വിമർശകര്‍ക്ക് മറുപടിയായി മഡോണ
‘രാജ്ഞിയെപോല, ഒരു കിരീടം കൂടി വേണം’; വിമർശകര്‍ക്ക് മറുപടിയായി മഡോണ

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച മഡോണ സെബാസ്റ്റ്യന് സൈബർ ഇടത്തിൽ വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. എന്നാൽ വിമർശകരോട് പോയി പണി നോക്കാൻ പറയുന്ന തരത്തിലാണ് മഡോണയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. ഇതിഹാസ കഥകളിലെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ഇത്തവണ മഡോണ പങ്കുവച്ചത്. ക്രീം നിറത്തിലുള്ള ബ്ലൗസും സ്കേർട്ടുമാണ് മഡോണയുടെ ഔട്ട്ഫിറ്റ്. ഗോൾഡൻ വർക്കുകളും പച്ച കല്ലുകളും തുന്നിച്ചേർത്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ വശങ്ങളങ്ങളിൽ ചുവപ്പും ഗോൾഡനും വർക്കുള്ള ഷോൾ സ്റ്റൈൽ ചെയ്തിട്ടുണ്ട്. ഹെവി ആക്സസറീസാണ് ലുക്കിന് കൂടുതൽ ഭംഗി നൽകുന്നത്.

ചുവപ്പും വെള്ളയും കല്ലുകൾ പതിച്ച നെക്ലസും ഹെവി ജിമിക്കിയും കല്ലുകൾ പതിച്ച നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. കമ്മലിനോടുള്ള ചേർത്തുള്ള വലിയ റിങ് മൂക്കുത്തിയാണ്. വസ്ത്രത്തിനിണങ്ങുന്നതാണ് കല്ലുകൾ പതിച്ച വളയും മോതിരവും. മിനിമം മേക്കപ്പാണ്. ഐലൈനറും ലിപ്സ്റ്റിക്കും ഉണ്ട്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘നിങ്ങളെ കണ്ടാൽ ഒരു മഹാറാണിയെ പോലെയുണ്ട്. ഒരു കിരീടം കൂടി ഉണ്ടെങ്കിൽ നല്ലതാണ്. നിങ്ങൾ അത് അർഹിക്കുന്നുണ്ട്.’– എന്നാണ് ചിത്രങ്ങൾക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്. മനോഹരം മഡോണ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

Top