ചെന്നൈ: ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അടിസ്ഥാനപരമായി തെറ്റാണെന്ന് മനസ്സിലാക്കാതെ പലരും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങളിൽ സമാനതകളുള്ളതിനാൽ ഗൗരവത്തോടെ അന്വേഷണം നടത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
2010-ൽ പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മധുര സ്വദേശി ഗുരുവമ്മാൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ബ്രിട്ടീഷ് ഭരണത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ നീതിന്യായവ്യവസ്ഥിതിയിലും ഭരണഘടനാപരമായ അവകാശങ്ങളിലുമുള്ള വിശ്വാസ്യത തകർക്കും.
ALSO READ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ റാലിക്ക് തയാറെടുത്ത് വ്യോമസേന
ഏതു കേസുകളായാലും തുടക്കംമുതൽ അവസാനംവരെ നിയമാനുസൃതമായ വഴികളിലൂടെത്തന്നെ വേണം പിന്തുടരാൻ. പ്രതിയുടെ തത്ക്ഷണ മരണമാണ് ശരിയായ ശിക്ഷയെന്ന സിദ്ധാന്തം വെച്ചുപുലർത്തുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി വ്യക്തമാക്കി.