മുംബൈ: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മദ്രസ വിദ്യാര്‍തഥികളെ ഒരു കാരണവും ഇല്ലാതെ അക്രമിച്ച് ഒരു സംഘം. മദ്യപിച്ചെത്തിയാണ് സംഘം വിദ്യാർഥികളെ അക്രമിച്ചത്. സംഭവം ചോദ്യം ചെയ്യാനെത്തിയ സുശീല്‍ എന്ന യുവാവിനേയും അക്രമിസംഘം കൈയേറ്റം ചെയ്തു. പ്രായപൂർത്തിയാകാത്ത യുവാക്കൾക്കാണ് മർദനനേറ്റത്.
പ്രകോപനങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.